അമ്മ പകുത്ത് നല്‍കിയ കരളിന്  പോലും അപ്പുവിനെ രക്ഷിക്കാനായില്ല. മണ്ണഞ്ചേരി കലവൂർ കണ്ടത്തിൽ പറമ്പിൽ രാജേഷ് -  ജിജിമോൾ ദമ്പതികളുടെ  മകൻ അശ്വിൻ എന്ന അപ്പുവാണ്  കരൾ മാറ്റിവെച്ചെങ്കിലും ആറ് വർഷത്തിനു ശേഷം ന്യൂമോണിയ ബാധിതനായി മരിച്ചത്

മണ്ണഞ്ചേരി: അമ്മ പകുത്ത് നല്‍കിയ കരളിന് പോലും അപ്പുവിനെ രക്ഷിക്കാനായില്ല. മണ്ണഞ്ചേരി കലവൂർ കണ്ടത്തിൽ പറമ്പിൽ രാജേഷ് - ജിജിമോൾ ദമ്പതികളുടെ മകൻ അശ്വിൻ എന്ന അപ്പുവാണ് കരൾ മാറ്റിവെച്ചെങ്കിലും ആറ് വർഷത്തിനു ശേഷം ന്യൂമോണിയ ബാധിതനായി മരിച്ചത്. പതിനൊന്ന് വയസായിരുന്നു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ വച്ച് നടക്കും.

ആറ് വർഷം മുമ്പാണ് അപ്പു കരൾ മാറ്റ ശസ്തക്രിയക്ക് വിധേയനായത്. അമ്മയാണ് കരൾ പകുത്തു നൽകിയത്. നാട്ടുകാർ നൽകിയ സഹായം കൊണ്ടാണ് അന്ന് കരൾ മാറ്റിവെയ്ക്കൽ ശസ്തക്രിയ നടന്നത്. അന്നു മുതൽ തുടരെയുള്ള ആശുപത്രി ജിവിതവും മരുന്നും കൊണ്ട് അപ്പുവിന്റെ ജീവൻ നിലനിർത്തുകയായിരുന്നു. കലവൂർ ജി എച്ച് എസ് എൽ പി സ്ക്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അശ്വിന്‍. 

രണ്ട് മാസം മുമ്പ് ന്യൂമോണിയ ബാധിച്ച് അമൃത ആശുപത്രി ഐസിയുവിൽ ചികിത്സയിലായിരുന്നു. നാട്ടുകാരുടെ സഹായത്താൽ രണ്ടാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം അവിടുത്തെ ചികിത്സാച്ചെലവ് താങ്ങാനാവാതെ കോട്ടയം ഐ സി എച്ചിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ടാണ് മരിച്ചത്.