താമരശ്ശേരി കോരങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ഐഎച്ച്ആർടി, ഗവ.എൽ പി സ്കൂൾ എന്നിവയ്ക്ക് മുന്നിലാണ് ശുചിമുറി മാലിന്യം തള്ളിയത്.

കോഴിക്കോട് : വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിൽ ശുചിമുറി മാലിന്യം തള്ളിയതോടെ ദുർഗന്ധം മൂലം പൊറുതിമുട്ടി ജനം. താമരശ്ശേരി കോരങ്ങാട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, ഐഎച്ച്ആർടി, ഗവ.എൽ പി സ്കൂൾ എന്നിവയ്ക്ക് മുന്നിലാണ് ശുചിമുറി മാലിന്യം തള്ളിയത്. പുലർച്ചെ മൂന്നു മണിയോടെ ടാങ്കർ ലോറിയിലെത്തിച്ചാണ് മാലിന്യം തള്ളിയത്. മാലിന്യം തള്ളുന്നത് ചോദ്യം ചെയ്ത നാട്ടുകാരെ ലോറി ഇടിപ്പിക്കാൻ ശ്രമിച്ചതായും പരാതിയുയർന്നിട്ടുണ്ട്. തുടർച്ചയായി അഞ്ചാം തവണയാണ് ഈ ഭാഗത്ത് ശുചി മുറി മാലിന്യം തള്ളുന്നത്.