പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ജനത്തിരക്കും പരിഗണിച്ചാണ് അവധി പ്രഖ്യാപനം.

തൃശ്ശൂർ: പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് ഒക്ടോബർ 28 ന് (നാളെ) അവധി പ്രഖ്യാപിച്ച് തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണവും ജനത്തിരക്കും പരിഗണിച്ചാണ് അവധി പ്രഖ്യാപനം. പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അങ്കണവാടി ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ‌നാളെ അവധിയായിരിക്കുമെന്നും ഉപഡയറക്ടർ അറിയിച്ചു.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്