ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് സി ആര്‍ പി എഫ് ഉദ്യോഗസ്ഥൻ മരിച്ചുർ. കരുനാഗപ്പള്ളി പാവുമ്പ വടക്ക് വൈഷ്ണവ ഭവനിൽ അച്ചുതന്‍റെ മകൻ പത്മാകരൻ (47) ആണ് മരിച്ചത്. ദേശീയപാതയിൽ ഇടശേരി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 2.30 നോടുകൂടിയായിരുന്നു അപകടം. 

കായംകുളം: ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് സി ആര്‍ പി എഫ് ഉദ്യോഗസ്ഥൻ മരിച്ചുർ. കരുനാഗപ്പള്ളി പാവുമ്പ വടക്ക് വൈഷ്ണവ ഭവനിൽ അച്ചുതന്‍റെ മകൻ പത്മാകരൻ (47) ആണ് മരിച്ചത്. ദേശീയപാതയിൽ ഇടശേരി ജംഗ്ഷന് സമീപം ഇന്ന് പുലർച്ചെ 2.30 നോടുകൂടിയായിരുന്നു അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല ഡ്യൂട്ടി കഴിഞ്ഞ് കോയമ്പത്തൂരിലെ സി ആർ പി എഫ് ക്യാമ്പിലെത്തിയ ശേഷം പത്മാകരൻ ബൈക്കിൽ നാട്ടിലേക്ക് വരവേയായിരുന്നു അപകടം. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇദ്ദേഹത്തെ നാട്ടുകാർ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.