Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് വിനോദസഞ്ചാരികളെ കാട്ടുപോത്ത് ആക്രമിച്ചു, അമ്മയ്ക്കും കുഞ്ഞിനും പരിക്ക്  

ഡാമിന്റെ പരിസരത്തെക്ക് കാട്ടുപോത്ത് ഓടിയെത്തുകയായിരുന്നു. കൂടാരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നു വന്നവരായിരുന്നു ഇവർ. 

tourists attacked by wild buffalo in kakkayam kozhikode apn
Author
First Published Jan 20, 2024, 6:48 PM IST

കോഴിക്കോട് : കക്കയം ഡാമിന് സമീപം കാട്ടുപോത്തിന്റെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്ക്. കക്കയത്ത് വിനോദസഞ്ചാരത്തിനെത്തിയ എറണാകുളം ഇടപ്പള്ളി സ്വദേശികളെയാണ് കാട്ടുപോത്ത് ആക്രമിച്ചത്. ഇടപ്പള്ളി തോപ്പിൽവീട്ടിൽ നീതു എലിയാസ്, മകൾ ആൻമരിയ (4) എന്നിവർക്കാണ് പരിക്കേറ്റത്. ഡാമിന്റെ പരിസരത്തെക്ക് കാട്ടുപോത്ത് ഓടിയെത്തുകയായിരുന്നു. കൂടരഞ്ഞിയിലെ ബന്ധുവീട്ടിൽ വിരുന്നു വന്നവരായിരുന്നു ഇവർ. നീതുവിന്റെ പരിക്ക് ഗുരുതരമാണ്.  

 

 

 


 

Latest Videos
Follow Us:
Download App:
  • android
  • ios