ബീച്ചിലേക്ക് ഇറങ്ങുന്നത് അപകടമായതിനാൽ ഗാർഡുമാർ കയർകെട്ടിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലത്ത് ആളുകൾ തിങ്ങിക്കൂടുകയായിരുന്നു.
തിരുവനന്തപുരം: സദ്യയൊക്കെ ഉണ്ട് കഴിഞ്ഞാൽ കുടുംബമായി ഒന്ന് പുറത്തിറങ്ങി ബീച്ചിലോ പാർക്കിലോ സിനിമയ്ക്കോ പോയിരുന്ന മലയാളികൾ ഇപ്പോൾ ഓണം ആഘോഷിക്കുന്നത് വീട്ടിൽ തന്നെയാണ്. കൊവിഡ് കാരണം ലോക്ക്ഡൌൺ ഉണ്ടെങ്കിലും ഓണനാളുകളിൽ ഇളവ് നൽകുകയും വിനോദ സഞ്ചാര മേഖലകൾ തുറക്കുകയും ചെയ്തതോടെ നിരവധി പേരാണ് കഴിഞ്ഞ രണ്ട് ദിവസമായി കോവളത്തെത്തുന്നത്. അവിട്ടം ദിനമായ ഞായറാഴ്ചയും കോവളത്ത് തിരക്കായിരുന്നു.
കോവളത്തെ നാട്ടുകാരുടെ കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ ഭാഗമായി ഇറങ്ങിയ മാവേലി മലയാളികളും വിദേശികളുമായ സഞ്ചാരികൾക്ക് സാനിറ്റൈസർ വിതരണം ചെയ്തു. ബീച്ചിലേക്ക് ഇറങ്ങുന്നത് അപകടമായതിനാൽ ഗാർഡുമാർ കയർകെട്ടിയിട്ടുണ്ട്. ബാക്കിയുള്ള സ്ഥലത്ത് ആളുകൾ തിങ്ങിക്കൂടുകയായിരുന്നു. കുടുംബത്തോടൊപ്പം കുട്ടികൾ പട്ടം പറത്തിക്കളികളിൽ മുഴുകി. ചെറുകിട കച്ചവടക്കാർക്കും ഈ ഓണനാൾ ഗംഭീരമായി. വരും ദിവസങ്ങളിൽ കൂടുതൽ സഞ്ചാരികളെത്തുമെന്നാണ് പ്രതീക്ഷ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
