ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെയാണ് ഗതാഗതം പൂര്‍ണമായി നിരോധിച്ചിരിക്കുന്നത്. 

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിന് മുന്‍വശത്ത് ഭൂഗര്‍ഭ പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിരോധനം. ഏപ്രില്‍ രണ്ടു മുതല്‍ ആര്‍പ്പൂക്കര അമ്മഞ്ചേരി റോഡില്‍ മെഡിക്കല്‍ കോളേജിന് മുന്‍ഭാഗത്തു കൂടിയുള്ള വാഹന ഗതാഗതമാണ് പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ പൂര്‍ണമായി നിരോധിച്ചിരിക്കുന്നത്. ഇതു വഴി പോകേണ്ട പൊതു യാത്രാ വാഹനങ്ങള്‍, ആംബുലന്‍സ് എന്നിവ ആര്‍പ്പൂക്കര ബസ് സ്റ്റാന്‍ഡിന്റെ ഉള്ളില്‍ കൂടിയും മറ്റു ചെറുവാഹനങ്ങള്‍ കുടമാളൂര്‍ മാന്നാനം റോഡ് വഴിയും പോകേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. 


കൊല്ലത്തും ഗതാഗത നിയന്ത്രണം

കൊല്ലം: കോട്ടുക്കല്‍-തോട്ടംമുക്ക്-വയല റോഡില്‍ ഏപ്രില്‍ ഒന്ന് മുതല്‍ അറ്റകുറ്റപണിക്കായി ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കോട്ടുക്കല്‍ നിന്നും വയലയിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ കോട്ടുക്കല്‍-ഫില്‍ഗിരി-തോട്ടംമുക്ക് വഴി വയലയ്ക്കും തിരിച്ചും പോകണം എന്ന പൊതുമരാമത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗതം തടസപ്പെടും

തൃശൂര്‍: പീച്ചി വാഴാനി ടൂറിസം കോറിഡോര്‍ റോഡ് നിര്‍മാണ പ്രവൃത്തികള്‍ പൊങ്ങണംക്കാട് മുതല്‍ കരുമത്ര വരെ ഏപ്രില്‍ രണ്ട് മുതല്‍ ആരംഭിക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെടും. വാഴാനി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വിയ്യൂര്‍- വടക്കാഞ്ചേരി- വാഴാനി വഴിയും തിരിച്ചും അതുവഴി പോകണമെന്ന് തൃശൂര്‍ ഡിവിഷന്‍ എക്സി. എന്‍ജിനീയര്‍ അറിയിച്ചു.

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍: 51 (റേഡിയോ സ്റ്റേഷന്‍ ഗേറ്റ്) ഏപ്രില്‍ ഒന്ന് രാവിലെ എട്ട് മുതല്‍ ഏപ്രില്‍ നാല് വൈകുന്നേരം ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍: 52 (ഉദയ ഗേറ്റ്) വഴി പോകണം.

യുവതി വസ്ത്രം തെരഞ്ഞെടുക്കുന്നതിനിടെ ഷോപ്പിംഗ് മാളിന്‍റെ തറ ഇടിഞ്ഞുവീണു; സിസിടിവി ദൃശ്യങ്ങൾ വൈറൽ

YouTube video player