ആലപ്പുഴ: റോഡ് അറ്റകുറ്റപ്പണികളുടെ ഭാഗമായി ദേശീയപാതയിൽ തോട്ടപ്പള്ളി പാലത്തിലൂടെ ഇന്ന് രാത്രി 11.30 മുതൽ പുലർച്ചെ മൂന്നു മണിവരെ ഗതാഗതം നിരോധിച്ചു. 

ഗതാഗതനിയന്ത്രണം: 
ആലപ്പുഴയിൽ നിന്ന് കായംകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ അമ്പലപ്പുഴയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വിയ്യപുരം വഴി ഹരിപ്പാട് മാധവ ജംഗ്ഷനിൽ എത്തുകയും കായംകുളത്തു നിന്ന് ആലപ്പുഴയിലേക്ക് വരുന്ന വാഹനങ്ങൾ ഹരിപ്പാട് മാധവ ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് തിരുവല്ല അമ്പലപ്പുഴ  സംസ്ഥാന പാതയിലൂടെയും പോകണം.