ചാരുംമൂട്: താമരക്കുളം ജങ്ഷനില്‍ റോഡരികിലെ സ്ഥലങ്ങള്‍ കയ്യേറുന്നതായി പരാതി. അനധികൃത നിര്‍മ്മാണവും ഇറക്കുകളും ഗതാഗത തടസത്തിനു കാരണമാകുന്നതായും പരാതിയുണ്ട്.  താമരക്കുളം ജങ്ഷനില്‍ ഓച്ചിറ -താമരക്കുളം റോഡിന്റെ വശങ്ങളില്‍ മാര്‍ക്കറ്റിന്റെ പടിഞ്ഞാറേയറ്റം വരെയുള്ള ഭാഗത്താണ് പ്രധാനമായും ഇറക്കുകളും നിര്‍മ്മാണങ്ങളുമുള്ളത്. 

ഇതു മൂലം റോഡിന്റെ വശങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്. കടകളില്‍ എത്തുന്നവരുടെ വാഹനങ്ങള്‍ റോഡില്‍ തന്നെയാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാകുന്നതായും നാട്ടുകാര്‍ പറയുന്നു. ഇവിടുത്തെ ഇറക്കുകളും അനധികൃത നിര്‍മ്മാണങ്ങളും ഒഴിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 

ഇതുസംബന്ധിച്ച് പിഡബ്ല്യുഡി - റവന്യു - പഞ്ചായത്ത് അധികൃതര്‍ യാതൊരു നടപടിയും എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അടുത്തിടെ റോഡ് നവീകരണം നടന്നതോടെ റോഡിന്റെ വശങ്ങള്‍ ക്രമാധീതമായി ഉയര്‍ന്നതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും നാട്ടുകാര്‍ പറയുന്നു.