Asianet News MalayalamAsianet News Malayalam

മരം വീണൂ: എറണാകുളം - തൃശ്ശൂർ റൂട്ടിൽ അൽപസമയം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു

തൃശ്ശൂരിന് അടുത്ത്  പൂത്തോളിലാണ് വൈകിട്ട് ആറരയോടെ റെയില്‍വേ വൈദ്യുതിലൈനിന് മുകളിലേക്ക് മരം വീണത്. ഉടൻ ഉദ്യോഗസ്ഥരെത്തി മരം മുറിച്ച് മാറ്റി ട്രാക്ക് ഗതാഗതയോഗ്യമാക്കി

train service resume after tree fall
Author
Kerala, First Published Jun 10, 2019, 7:59 PM IST

തൃശ്ശൂര്‍:  കനത്തമഴയെ തുടര്‍ന്ന് ട്രാക്കില്‍ തെങ്ങ് വീണതിനെതുടര്‍ന്ന് എറണാകുളം - തൃശ്ശൂർ റൂട്ടിൽ അൽപസമയം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തൃശ്ശൂരിന് അടുത്ത്  പൂത്തോളിലാണ് വൈകിട്ട് ആറരയോടെ റെയില്‍വേ വൈദ്യുതിലൈനിന് മുകളിലേക്ക് മരം വീണത്. ഉടൻ ഉദ്യോഗസ്ഥരെത്തി മരം മുറിച്ച് മാറ്റി ട്രാക്ക് ഗതാഗതയോഗ്യമാക്കി. എറണാകുളം - തൃശ്ശൂർ റൂട്ടിൽ മരം വീണതിനെത്തുടർന്ന് അൽപസമയം ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഈ സമയത്ത് ഇതുവഴി കടന്നു പോകേണ്ടിയിരുന്ന ഇന്‍റർസിറ്റി എക്സ്പ്രസ് അൽപസമയം വൈകിയെങ്കിലും കടത്തി വിട്ടു. ജനശതാബ്ദിയുൾപ്പടെയുള്ള തീവണ്ടികൾ വൈകി ഓടുന്നില്ല. 

Follow Us:
Download App:
  • android
  • ios