പരാതി നൽകാൻ എത്തിയിട്ടും പൊലീസ് സ്വീകരിച്ചില്ല എന്നാരോപിച്ചാണ് ഇവര്‍ മരത്തിൽ കയറിയത്. 

എറണാകുളം: കൊച്ചി കസബ പൊലീസ് സ്റ്റേഷനുമുന്നിൽ മരത്തിൽ കയറി ട്രാൻസ്ജെന്‍ഡറിന്‍റെ ആത്മഹത്യ ശ്രമം. എറണാകുളം സ്വദേശിയാണ് പൊലീസ് സ്റ്റേഷനിലെ മരത്തിൽ കയറിയത്. പരാതി നൽകാൻ എത്തിയിട്ടും പൊലീസ് സ്വീകരിച്ചില്ല എന്നാരോപിച്ചാണ് ഇവര്‍ മരത്തിൽ കയറിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്റ്റേഷനിലെത്തിയ ട്രാൻസ്ജെന്‍ഡറുകൾ പെലീസുമായി വാക്ക് തര്‍ക്കത്തിൽ ഏര്‍പ്പെട്ടു. കേസെടുക്കാമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടൊയാണ് ഇവര്‍ താഴെ ഇറങ്ങിയത്. ഫയര്‍ ഫോഴ്സിൻറെ സഹായത്തോടെയാണ് ഇവരെ താഴെ എത്തിച്ചത്. ഇതിനിടെ ബോധ രഹിതയായ ആവണിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.