ലൈംഗിക അതിക്രമ പരാതി നൽകാനെത്തിയ ട്രാൻസ്ജെണ്ടറിന്റെ ലിംഗ പരിശോധന വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണം
കൊച്ചി: ആലുവ പൊലീസ് സ്റ്റേഷനിലേക്ക് ട്രാൻസ്ജെന്റ൪ കൂട്ടായ്മയുടെ മാർച്ച്. പരാതി നൽകിയ ട്രാൻസ്ജെന്ററിന്റെ ലിംഗ പരിശോധന നടത്തണമെന്ന് വനിതാ പൊലീസ് ഉദ്യോഗസ്ഥ ആവശ്യപ്പെട്ടെന്ന് ആരോപിച്ചാണ് മാർച്ച്. പ്രതിസ്ഥാനത്തുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥയെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യണ൦ എന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. ആലുവ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രകടനം പൊലീസ് തടഞ്ഞു. ലൈംഗിക അതിക്രമ പരാതി നൽകാനെത്തിയ ട്രാൻസ്ജെണ്ടറിന്റെ ലിംഗ പരിശോധന വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ലി൦ഗമാറ്റ ശസ്ത്രക്രിയ സർട്ടിഫിക്കറ്റ് അ൦ഗീകരിക്കില്ലെന്നായിരുന്നു പൊലീസ് നിലപാട്.
