ഒരു കോടി രൂപ മുടക്കി രണ്ടു പ്രാവശ്യം താൽക്കാലിക പാലം നിർമ്മിച്ചെങ്കിലും കഴിഞ്ഞ പ്രളയത്തിൽ വീണ്ടും തകർന്നു.

ഇടുക്കി: പെരിയവാര താത്കാലിക പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് പാലം ഗതാഗതത്തിനായി തുറന്നുനൽകിയത്. 2018-ൽ കന്നിമലയാർ കരകവിഞ്ഞതോടെയാണ് മൂന്നാർ -ഉടുമൽപ്പെട്ട അന്തർസംസ്ഥാനപാതയിലെ പെരിയവാര പാലം തകർന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഒരു കോടി രൂപ മുടക്കി രണ്ടു പ്രാവശ്യം താൽക്കാലിക പാലം നിർമ്മിച്ചെങ്കിലും കഴിഞ്ഞ പ്രളയത്തിൽ വീണ്ടും തകർന്നു. കയർഫെഡിന്റെ നേതൃത്വത്തിലാണ് വീണ്ടും പാലം നിർമ്മിച്ചിരിക്കുന്നത്. വലിയ വാഹനങ്ങൾ ബുധനാഴ്ചയോടെ മാത്രമേ കടത്തിവിടുകയുള്ളു.