മലപ്പുറം ചെമ്മാട് ഹജ്ജിന് കൊണ്ടുപോകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. ഈമാൻ ട്രാവൽസ് ഉടമ വി.പി. അഫ്സൽ പണം തിരികെ നൽകാത്തതിനെ തുടർന്ന് പണം നഷ്ടമായവർ ഇയാളുടെ വീടിന് മുന്നിൽ പ്രതിഷേധിച്ചു.
മലപ്പുറം: ഹജ്ജിനു കൊണ്ട് പോകാമെന്നു പറഞ്ഞു പണം വാങ്ങി വഞ്ചിച്ചു. ട്രാവെൽസ് ഉടമയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി പണം നഷ്ടമായവർ. മലപ്പുറം ചെമ്മാട് ആണ് സംഭവം. ഈമാൻ ട്രാവെൽസ് ഉടമ വി.പി. അഫ്സലിന്റെ വീട്ടിലേക്ക് ആണ് പ്രതിഷേധം നടത്തിയത്. 2024 ലെ ഹജ്ജിനു കൊണ്ടുപോകാം എന്നു പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. 5.45ലക്ഷം മുതൽ 7 ലക്ഷം വരെ വാങ്ങിയെന്നു പണം നഷ്ടമായവർ പറയുന്നു. ഇത്രയും കാലം ആയിട്ടും പണം തിരികെ നൽകാത്തതിൽ ആണ് പ്രതിഷേധം.


