പോലീസും വനം വകുപ്പും ചേർന്ന് കാട്ടിലാണ് ഇപ്പോൾ തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്.
തൃശൂർ: തൃശൂർ വെള്ളികുളങ്ങര ശാസ്താംപൂവത്ത് നിന്ന് കാണാതായ ആദിവാസി കുട്ടികൾക്കായി തെരച്ചിൽ ഊർജിതം. സജികുട്ടൻ, അരുൺ എന്നീ കുട്ടികളെയാണ് കാണാതായത്. പോലീസും വനം വകുപ്പും ചേർന്ന് കാട്ടിലാണ് ഇപ്പോൾ തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ കാണാതായതെന്നും ബന്ധുവീട്ടിൽ ഉണ്ടാകുമെന്ന് കരുതിയെന്നും കാണാതായ കുട്ടികളിലൊരാളായ സജികുട്ടന്റെ സഹോദരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തിരിച്ചു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഹോദരന് വേണ്ടി കാത്തിരിക്കുന്നുവെന്ന് സജികുട്ടന്റെ സഹോദരി ചന്ദ്രിക പറഞ്ഞു.
