കല്ലാർ വനത്തിനുള്ളിൽ മണച്ചാൽ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.
തിരുവനന്തപുരം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികന്‍ മരിച്ചു. വിതുര കല്ലാർ മൊട്ടമൂട് ആദിവാസി സെറ്റിൽമെന്‍റില്‍ മല്ലൻകാണി(58) ആണ് മരിച്ചത്. രണ്ട് ദിവസമായി മല്ലൻ കാണിയെ കാണാനില്ലായിരുന്നു. ഇതേത്തുടർന്ന് കോളനി നിവാസികൾ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലാർ വനത്തിനുള്ളിൽ മണച്ചാൽ മേഖലയിൽ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച നിലയിലായിരുന്നു മൃതദേഹം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
