വീർപ്പാട് സ്വദേശികളായ ബാബു, ശശി എന്നിവരെ മർദ്ദിച്ചെന്നാണ് പരാതി. കോണ്‍ഗ്രസ് അനുഭാവികളായ ഇരുവരെയും തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സിപിഎം എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കണ്ണൂർ: കണ്ണൂർ ആറളത്ത് ആദിവാസികളെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. വീർപ്പാട് സ്വദേശികളായ ബാബു, ശശി എന്നിവരെ മർദ്ദിച്ചെന്നാണ് പരാതി. അബോധാവസ്ഥയിൽ വഴിയിൽ കണ്ടെത്തിയ ശശിയെ ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം പരിയാരത്തേക്ക് മാറ്റി.

ശശിയെ കാണാനില്ലെന്ന് രണ്ട് ദിവസം മുമ്പ് വീട്ടുകാർ ആറളം പൊലീസിൽ പരാതി നൽകിയിരുന്നു. ആറളം പഞ്ചായത്ത് പത്താം വാർഡ് ഉപതെര‌ഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കോണ്‍ഗ്രസ് അനുഭാവികളായ ഇരുവരെയും തട്ടിക്കൊണ്ടുപോയതെന്നാണ് കോണ്‍ഗ്രസിന്‍റെ ആക്ഷേപം. ശശി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആരോപണം സിപിഎം നിഷേധിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona