Asianet News MalayalamAsianet News Malayalam

പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തി: വീട്ടിലേക്ക് മടങ്ങിയത് ബിരിയാണിയും കൈനിറയെ സമ്മാനങ്ങളുമായി

അഞ്ച് കുട്ടികളുടെ മാതാവും ഗര്‍ഭിണിയുമായ ആതിര കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പരാതിയുമായി അഞ്ച് മക്കള്‍ക്കൊപ്പം കാളികാവ് പൊലീസ് സ്റ്റേഷനിലെത്തിയത്.
 

Tribe family gets well treated by Police
Author
Kalikavu, First Published Jul 13, 2020, 2:11 PM IST

കാളികാവ്: ഭര്‍ത്താവ് സംരക്ഷിക്കുന്നില്ലെന്ന് പരാതി പറയാനെത്തിയ ആദിവാസി വീട്ടമ്മക്കും മക്കള്‍ക്കും കുടുംബത്തിലെ പ്രശ്ന പരിഹാരത്തിനൊപ്പം പൊലീസിന്റെ വക ബിരിയാണിയും കൈനിറയെ സമ്മാനങ്ങളും. ചോക്കാട് നാല്‍പ്പത് സെന്റ് കോളനിയിലെ ആതിരക്കും മക്കള്‍ക്കുമാണ് കാളികാവിലെ ജനകീയ പൊലീസിന്റെ സ്നേഹ സമ്മാനവും ഭക്ഷണവും ലഭിച്ചത്. അഞ്ച് കുട്ടികളുടെ മാതാവും ഗര്‍ഭിണിയുമായ ആതിര കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പരാതിയുമായി അഞ്ച് മക്കള്‍ക്കൊപ്പം കാളികാവ് പൊലീസ് സ്റ്റേഷനിലെത്തിയത്.

ഭര്‍ത്താവ് രാജനേയും പൊലീസ് വിളിപ്പിച്ചിരുന്നു. എസ് ഐ. സി കെ നൗഷാദ് രാജനുമായും ആതിരയുമായും സംസാരിച്ച് കുടുംബ പ്രശനത്തില്‍ രമ്യതയുണ്ടാക്കി. ഉച്ച സമയമായതിനാല്‍ കുട്ടികള്‍ക്ക് ബിരിയാണിയും വരുത്തിച്ചതോടെ എല്ലാവരും സന്തോഷത്തിലായി. കൂടാതെ കുട്ടികളുടെ പഠനത്തിന്  പൊലീസുകാര്‍ നോട്ട് പുസ്തകങ്ങളും പേനയും വാങ്ങി നല്‍കി.
 

Follow Us:
Download App:
  • android
  • ios