Asianet News MalayalamAsianet News Malayalam

ആപ്പിലൂടെ എടുക്കാൻ നോക്കിയത് 50,000 രൂപ, പലതും പറഞ്ഞ് പണം തട്ടി; അക്കൗണ്ടിൽ നിന്ന് എടുത്തുകൊടുത്തയാളും പിടിയിൽ

ബാങ്ക് അക്കൗണ്ടിൽ വന്ന പണം കമ്മീഷൻ കൈപ്പറ്റി മറ്റൊരാൾക്ക് എടുത്തു കൊടുക്കുകയായിരുന്നു. 9,80,000 രൂപ ഇങ്ങനെ ഇയാളുടെ അക്കൗണ്ടിൽ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

tried to borrow 50K from loan app but mocked to bear responsibility of more amount account holder held now
Author
First Published Aug 22, 2024, 7:20 PM IST | Last Updated Aug 22, 2024, 7:20 PM IST

കോഴിക്കോട്: വ്യാജ വായ്പാ ആപ്പിലൂടെ പണം വാഗ്ദാനം ചെയ്ത് യുവാവിന്റെ പക്കല്‍ നിന്നും പണം തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊമ്മേരി മേനിച്ചാലില്‍മീത്തല്‍ മുജീബിനെയാണ് പയ്യോളി ഇന്‍സ്‌പെക്ടര്‍ എകെ സജീഷ് അറസ്റ്റ് ചെയ്തത്. പയ്യോളി സ്വദേശിയായ സായൂജില്‍ നിന്ന് 82,240 രൂപയാണ് മുജീബ് ഉള്‍പ്പെട്ട സംഘം തട്ടിയെടുത്തത്.

50,000 രൂപയാണ് ഓണ്‍ലൈന്‍ ആപ്പിലൂടെ സായൂജ് വായ്പ എടുക്കാന്‍ ശ്രമച്ചത്. എന്നാല്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് സംഘം ഇയാളുടെ പക്കല്‍ നിന്ന് പണം കൈക്കലാക്കുകയായിരുന്നു. സായൂജിന്റെ പക്കല്‍ നിന്നും കൈക്കലാക്കിയതില്‍ 27,240 രൂപ ഉള്‍പ്പെടെ 9,80,000 രൂപ മുജീബിന്റെ അക്കൗണ്ടില്‍ എത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ തുക മുജീബ് ചെക്ക് ഉപയോഗിച്ച് പിന്‍വലിച്ച് കമ്മീഷന്‍ കൈപ്പറ്റി മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കേസില്‍ പയ്യോളി സ്വദേശി ശ്രീകാന്തിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. മറ്റ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചതായി സൂചനയുണ്ട്. പയ്യോളി സബ് ഇൻസ്പെകടർ ശ്രീജിത്ത്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സിവിൽ പൊലീസ് ഓഫീസർ രൂപേഷ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് മുജീബിനെ പിടികൂടിയത്. പയ്യോളി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios