എറണാകുളം: എറണാകുളം പുല്ലേപ്പടിയിലും തൃപ്പൂണിത്തുറയിലും വീട്ടുകാരെ ആക്രമിച്ച് കവർച്ച നടത്തിയ കേസിലെ പ്രതിയായ ബംഗ്ലാദേശ് സ്വദേശി പിടിയിൽ. ബംഗ്ലാദേശ് ചാന്ദിപ്പൂർ സ്വദേശി മണിക്കാണ് പിടിയിലായത്.

എറണാകുളം നോർത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റൊരു കേസിൽ മണിക്കിനെ നേരത്തേ കർണാടക പൊലീസ് പിടികൂടിയിരുന്നു. 

കർണാടകയിലെ ജയിലിൽ നിന്നാണ് ഇയാളെ ഇപ്പോൾ ട്രാൻസിറ്റ് വാറന്റിൽ കേരളത്തിലെത്തിച്ചത്. പ്രതിയെ എറണാകുളം എസിജെഎം കോടതിയിൽ ഹാജരാക്കി.