മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയ ത്രിപുര സ്വദേശികള്‍ പിടിയില്‍

തിരുവനന്തപുരം: മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച്‌ വിവാഹ വാഗ്ദാനം നല്‍കി പറ്റിച്ചു ലക്ഷങ്ങള്‍ തട്ടിയ ത്രിപുര സ്വദേശികള്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. കുമാര്‍ ജമാതിയ (36) സഞ്ജിത് ജമാതിയ (40) സൂരജ് ദെബ്ബര്‍മ (27) എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പോലീസ് ത്രിപുരയിലെ തെലിയമുറയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷനിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച്‌ വിവാഹലോചന നടത്തി. വാട്സ് ആപ്പ് വഴി ബന്ധം ദൃഢമാക്കി യുവതിയുടെ പേരില്‍ വിദേശത്ത് ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ഇവരുടെ പക്കല്‍ നിന്നും 22,75,000 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ തട്ടിയെടുക്കയായിരുന്നു. മാട്രിമോണിയല്‍ സൈറ്റുകളിലൂടെ വിവാഹ ആലോചനകള്‍ ക്ഷണിച്ച്‌ പരസ്യം നല്‍കുന്ന യുവതികളുടെ വ്യക്തിഗത വിവരങ്ങല്‍ കരസ്ഥമാക്കി അവരുമായി നവ മാദ്ധ്യമങ്ങളിലൂടെ പരിചയപ്പെട്ട് കബളിപ്പിക്കുന്നതാണ് ഇവരുടെ രീതി. 

ഇതിനായി വിവിധ പേരിലുള്ള വ്യാജ ഫേസ്ബുക്ക്, വാട്സ് ആപ്പ് അക്കൗണ്ടുകളാണ് പ്രതികള്‍ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിലുള്ള നിരവധി പരാതികള്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ ലഭിച്ചതിനെ തുടര്‍ന്ന് എ.സി.പി കരുണാകരന്റെ മേല്‍നോട്ടത്തിലാണ് പ്രതികളെ ത്രിപുരയില്‍ നിന്നും അറസ്റ്റ് ചെയ്തത്.

Read more: ദേശീയപാതാ വികസനത്തിന് ജെസിബിയിൽ കുഴിയെടുത്തു, പൈപ്പുപൊട്ടി ദിവസവും പാഴാകുന്നത് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളം

ലഹരിമരുന്ന് ഉപയോഗിക്കുകയും ശേഷം സ്ഥിരമായി ഭാര്യയെയും കുട്ടികളെയും മര്‍ദിക്കുകയും ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസിന് മുന്നില്‍ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതി. പുറമണ്ണൂര്‍ പാറക്കുഴിയില്‍ സൈതലവിയെയാണ് (33) വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെത്തിയ പൊലീസിനെ കണ്ട പ്രതി ഓടുമേഞ്ഞ വീടിനുമുകളില്‍ കയറിയിരുന്ന് ആത്മഹത്യ ഭീഷണി മുഴക്കുകയും ഓട് പറച്ച് എറിയുകയുമായിരുന്നു.