Asianet News MalayalamAsianet News Malayalam

സീ - ആനുവൽ ഷോയ്ക്ക് ഒരുങ്ങി തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ്

ഫെബ്രുവരി 12 മുതൽ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നിൽക്കുന്ന ആനുവൽ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറിൽ അധികം വർക്കുകളാണ് തയ്യാറാക്കിയിരിക്കുന്നത്

trivandrum fine arts college all set for annual show etj
Author
First Published Feb 10, 2024, 1:39 PM IST

തിരുവനന്തപുരം: തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് അധ്യാപകരുടേയും വിദ്യാർത്ഥികളുടേയും ഫൈൻ ആർട്സ് വർക്കുകൾ പ്രദർശനത്തിനായി ഒരുങ്ങുന്നു. ഫെബ്രുവരി 12 മുതൽ 26 വരെ രണ്ടു ആഴ്ചയോളം നീണ്ടു നിൽക്കുന്ന ആനുവൽ ഷോയ്ക്കു വേണ്ടി ഏകദേശം അഞ്ഞൂറിൽ അധികം വർക്കുകളാണ് തയ്യാറാക്കിയിരിക്കുന്നത്.  ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ രാജശ്രീ എസ് ഫെബ്രുവരി 12നു 11 മണിക്ക് ഫൈൻ ആര്ട്സ് കോളേജിലെ സെമിനാർ ഹാളിൽ വച്ച് ഉദ്ഘാടനം നിർവഹിക്കും. 

ഒന്നാം വർഷ ബിഎഫ്എ വിദ്യാർത്ഥികൾ മുതൽ അവസാന വർഷ എംഎഫ്എ വിദ്യാർത്ഥികളും അധ്യാപകരും അവരുടെ ആർട് വർക്കുകൾ പ്രദർശിപ്പിക്കുന്നുണ്ട്. പെയിൻറ്റിങ്ങ്, അപ്ലൈഡ് ആർട്ട്, ശിൽപകല എന്നീ ഡിപാർട്ടുമെൻറുകളിൽ നിന്നുമായി ഡിസൈൻസ്, ചിത്രങ്ങൾ, ശിൽപങ്ങൾ,  ഇൻസ്റ്റലേഷൻസ് എന്നിവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പൊതുസമൂഹത്തിന് കോളേജിൻറെ കലാപ്രവർത്തനങ്ങളുമായി സംവദിക്കാനുള്ള ഒരു വേദിയായാണ്  ഈ പ്രദർശനം വിലയിരുത്തുന്നത്.

ആനുവൽ ഷോയുടെ ഭാഗമായി വിവിധ വിഷയങ്ങളിലുള്ള പ്രസൻറേഷനുകളും ചർച്ചകളും വർക്ഷോപ്പുകളും സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 16,17 തീയതികളിൽ എഫ്ഐഎൽസിഎ ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന ഇൻറ്റർനാഷണൽ ഫോക്ലോർ ഷോർട്-ഡോക്യുമെൻററി ഫെസ്റ്റിവലും നടക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി  വി ശിവൻകുട്ടിയാണ് സിനിമാ പ്രദർശനത്തിൻറെ ഉദ്ഘാടനം നിർവഹിക്കുന്നത്. ഇതുകൂടാതെ വിവിധ ദിവസങ്ങളിലായി മറ്റു സിനിമാ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്. 

എക്സിബിഷനും അനുബന്ധ പരിപാടികളും എല്ലാവർക്കും പ്രവേശനമുണ്ട്. രാവിലെ 10 മണി തൊട്ട് വൈകീട്ട് 7 വരേയാണ് ഗാലറിയിലെ പ്രദർശന സമയം. വർഷങ്ങളായി തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജ് നടത്തി വന്നിരുന്ന ആനുവൽ ഷോ കൊവിഡിനെ തുടർന്ന് 2020 മുതൽ സംഘടിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios