Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്തെ 37 സ്ഥലങ്ങളില്‍ രണ്ട് ദിവസം ജലവിതരണം തടസപ്പെടും; വാട്ടര്‍ അതോറിറ്റി അറിയിപ്പ്

പിറ്റിപി നഗറിലെ ദൂതല ജലസംഭരണിയിലാണ് വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നത്.

trivandrum water supply will be cut off on november 24 and 25 joy
Author
First Published Nov 21, 2023, 9:11 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദൂതല ജലസംഭരണിയില്‍ വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നതില്‍ 37 സ്ഥലങ്ങളില്‍ ജല വിതരണം തടസപ്പെടുമെന്ന് വാട്ടര്‍ അതോറിറ്റിയുടെ അറിയിപ്പ്. പിറ്റിപി നഗറിലെ ദൂതല ജലസംഭരണിയിലാണ് വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നത്. 24നും 25നുമാണ് ജലവിതരണം തടപ്പെടുക. 

വാട്ടര്‍ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയില്‍ വരുന്ന പിറ്റിപി നഗര്‍, മരുതംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുക്കോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിറ്റി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, കരമന, മുടവന്‍മുകള്‍, നെടുംകാട്, കാലടി, നീറമണ്‍കര, കരുമം, വെള്ളായണി, മരുതൂര്‍ക്കടവ്, മേലാംകോട്, മേലാറന്നൂര്‍, കൈമനം, കിള്ളിപ്പാലം, പാപ്പനംകോട്, നേമം, എസ്‌റ്റേറ്റ്, സത്യന്‍നഗര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നതെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1916ല്‍ ബന്ധപ്പെടാം. 

കോഴിക്കോട് 23ന് കുടിവെള്ള വിതരണം മുടങ്ങും

കോഴിക്കോട്: കോഴിക്കോട് പൊറ്റമ്മല്‍, കോവൂര്‍, മെഡിക്കല്‍ കോളേജ്, വെള്ളിപ്പറമ്പ് പ്രദേശങ്ങളില്‍ നവംബര്‍ 23ന് കുടിവെള്ള വിതരണം മുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂര്‍ ബൂസ്റ്റര്‍ സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതാണ് കാരണം. അന്നേദിവസം കോഴിക്കോട് ചില ഭാഗങ്ങളില്‍ ഗതാഗതത്തിനും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് കുറ്റ്യാടി മുതല്‍ കോടഞ്ചേരി വരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നവംബര്‍ 23 മുതലാണ് നിരോധനം. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ടാറിംഗ് നടക്കുന്നതിനാലാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ഭാഗങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ വാഹനങ്ങള്‍ പുല്ലൂരാംപാറ മലയോര ഹൈവെ വഴി സഞ്ചരിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

നവകേരള സദസ്: ലഭിച്ച പരാതികള്‍ ഉപേക്ഷിച്ച നിലയിലെന്ന പ്രചരണം, എന്താണ് വസ്തുത? 
 

Follow Us:
Download App:
  • android
  • ios