ലോറി പിന്നോട്ട് ഉരുണ്ട് പുഴയിൽ വീഴുകയായിരുന്നു. പുഴയോരത്ത് നിന്നിരുന്ന വള്ളം തകർത്താണ് ലോറി പുഴയിലേക്ക് വീണത്
വൈക്കം: അന്തര്‍ സംസ്ഥാന ചരക്ക് ലോറി പുഴയില്‍ പതിച്ചു. വൈക്കം മുറിഞ്ഞപുഴ പാലത്തിന് സമീപം ആറിന്റെ തീരത്താണ് അപകടം സംഭവിച്ചത്. ശനിയാഴ്ച രാവിലെ 8.30നാണ് അപകടം സംഭവിച്ചത്. പുഴയിലൂടെ വള്ളത്തിൽ കൊണ്ടുവന്ന കക്കാത്തോട് പാലത്തിന് സമീപത്തു നിന്നാണ് ലോറിയിൽ കയറ്റി ലോറി എടുക്കുമ്പോഴാണ് സംഭവം.
ലോറി പിന്നോട്ട് ഉരുണ്ട് പുഴയിൽ വീഴുകയായിരുന്നു. പുഴയോരത്ത് നിന്നിരുന്ന വള്ളം തകർത്താണ് ലോറി പുഴയിലേക്ക് വീണത്. ഡ്രൈവർ മധ്യപ്രദേശ് സ്വദേശി രാജേഷ് ലോറിയിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ലോറി പൂർണമായും വെള്ളത്തിനടിയിലായി. കോട്ടയത്തു നിന്നു ക്രെയിൻ എത്തിച്ച് ലോറി കരയ്ക്കു കയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഭാരക്കൂടുതൽ കാരണം ആണ് കരയ്ക്കു കയറ്റാനാവാതെ പോയത്. ഇന്നു വലിയ ക്രെയിൻ എത്തിച്ചു ലോറി കരയ്ക്കു കയറ്റും. തമിഴ്‌നാട്ടിലേക്ക് സിമന്‍റ് നിര്‍മ്മാണത്തിനും മറ്റും കക്കാത്തോട് കൊണ്ടുപോകുന്ന ലോറിയായിരുന്നു ഇത്.
