കേരളത്തിലെ പ്രളയ ദുരിതത്തിന്‍റെ പാശ്ചാത്തലത്തില്‍ ചടങ്ങായി പുലിക്കളി നടത്താനാണ് ഏഴു പുലിക്കളി സംഘങ്ങള്‍ ഒരുങ്ങിയത്. ഒരോ സംഘത്തില്‍ നിന്നും ഒരു പുലി വീതവും ഒരു ചെണ്ടയും തൃശൂര്‍ സ്വരാജ് ഗ്രൗണ്ട് ചുറ്റിവരുന്ന രീതിയിലാണ് ചടങ്ങ്

തൃശൂര്‍: ചൊവ്വാഴ്ച തൃശൂരില്‍ നടത്താനിരുന്ന പുലികളിക്ക് ജില്ലാകളക്ടര്‍ അനുമതി നിഷേധിച്ചു. കേരളത്തിലെ പ്രളയ ദുരിതത്തിന്‍റെ പാശ്ചാത്തലത്തില്‍ ചടങ്ങായി പുലിക്കളി നടത്താനാണ് ഏഴു പുലിക്കളി സംഘങ്ങള്‍ ഒരുങ്ങിയത്. ഒരോ സംഘത്തില്‍ നിന്നും ഒരു പുലി വീതവും ഒരു ചെണ്ടയും തൃശൂര്‍ സ്വരാജ് ഗ്രൗണ്ട് ചുറ്റിവരുന്ന രീതിയിലാണ് ചടങ്ങ് നടത്താന്‍ ഉദ്ദേശിച്ചത്. ഇതിന് നേരത്തെ സിറ്റി പോലീസ് കമ്മീഷ്ണര്‍ അനുമതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജില്ല കളക്ടര്‍ ടിവി അനുപമ ഇതിന് അനുമതി നിഷേധിച്ചത്.

ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാലാണ് അനുമതി നിഷേധിച്ചതെന്ന് ജില്ലാകളക്ടര്‍ ടി.വി.അനുപമ അറിയിച്ചു. പുലക്കളി ചടങ്ങിന് ഒപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കേണ്ട ബോധവത്കരണവും പുലിക്കളി സംഘങ്ങള്‍ ആലോചിച്ചിരുന്നു. കളക്ടറുടെ അനുമതിയില്ലാത്തതിനാല്‍ ഇത് ഉപേക്ഷിച്ചെന്ന് പുലിക്കളി സംഘങ്ങള്‍ പറയുന്നു.