ബന്ധുക്കളായ സമീപവാസികളാണ് തൂങ്ങി നിൽക്കുന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്നാണ് അമ്മയും, നാട്ടുകാരും സ്ഥലത്തെത്തിയത്. 

എടത്വാ: വീടിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കാണ്ടെത്തി. കോഴിമുക്ക് പോച്ച ആറ്റുമാലിൽ പരേതനായ അനിയന്റേയും, ഗിരിജയുടേയും മകൻ അരുണിനെയാണ് (കണ്ണൻ-23) മരിച്ച നിലയിൽ കാണ്ടെത്തിയത്. മേൽക്കൂര ഷീറ്റ് സ്ഥാപിച്ച ഇരുമ്പ് പൈപ്പിലാണ് മൃതദേഹം കണ്ടത്. 

Add Asianetnews as a Preferred SourcegooglePreferred

ശനിയാഴ്ച വൈകിട്ട് ആറ് മണിയോടാണ് സംഭവം. അതേസമയം അമ്മ വീട്ടിലില്ലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ബന്ധുക്കളായ സമീപവാസികളാണ് തൂങ്ങി നിൽക്കുന്ന അരുണിന്റെ മൃതദേഹം ആദ്യം കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്നാണ് അമ്മയും, നാട്ടുകാരും സ്ഥലത്തെത്തിയത്. 

തുടർന്ന് എടത്വാ പൊലീസിൽ വിവരം അറിയിച്ചെങ്കിലും നാല് മണിക്കൂറിന് ശേഷമാണ് അവർ സംഭവ സ്ഥലത്ത് എത്തിയത്. ഇത് ബന്ധുക്കളും പൊലീസും തമ്മിൽ വാക്കുതർക്കത്തിൽ കലാശിച്ചിരുന്നു. ആറ് മണിക്കുശേഷം മഹസ്സർ തയ്യാറാക്കാൻ കഴിയില്ല എന്ന കാരണത്താലാണ് പൊലീസ് എത്താൻ വൈകിയതെന്നാണ് സൂചന. രാത്രിയിൽ തന്നെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.