ശാസ്താംകോട്ടയിൽ നിന്ന് കാണാതായ 25കാരനെ വടക്കൻ പറവൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ടിപ്പർ ഡ്രൈവറായ ഇയാളുടെ ലോറി റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കുറച്ചുകാലമായി കുടുംബത്തോടൊപ്പം എറണാകുളത്ത് വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.

കൊല്ലം: കാണാതായ യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രണ്ടു ദിവസമായി ശാസ്താംകോട്ട കുന്നത്തൂരിൽ നിന്നും കാണാതായ പടിഞ്ഞാറ് വളവിൽ പുത്തൻ വീട്ടിൽ അജിയുടെയും ബീനയുടെയും മകൻ അമൽജിത്ത് (25)നെയാണ് വടക്കൻ പറവൂർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ടിപ്പർ ലോറി ഡ്രൈവറായിരുന്ന അമൽജിത്ത് ഓടിച്ചിരുന്ന ലോറി റെയിൽവേ സ്‌റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. കുടുംബത്തോടൊപ്പം കുറച്ചു നാളുകളായി ഇയാൾ എറണാകുളത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ബോഡി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred