Asianet News MalayalamAsianet News Malayalam

ജനനം മുതല്‍ ഒരുമിച്ച് വിവാഹത്തിലൂടെ പിരിയാന്‍ വയ്യ, ഇരട്ട സഹോദരിമാര്‍ക്ക് വരന്മാരായി ഇരട്ട സഹോദരന്മാര്‍

കുട്ടിക്കാലം മുതൽ ഒരുമിച്ച് ഉണ്ടും, ഉറങ്ങിയും കഴിഞ്ഞിരുന്ന പവിത്രയും സുമിത്രയും വിവാഹ ശേഷം ഒരു വീട്ടിൽ എത്തുന്ന ആശ്വാസത്തിലാണ്. 

twin sisters married by twin brothers in alappuzha
Author
Thalavadi Temple, First Published Jan 24, 2022, 7:43 AM IST

എടത്വാ: വിവാഹ ശേഷം രണ്ട് വീടുകളിലേക്ക് പോകണമോയെന്ന ഇരട്ടപ്പെണ്‍കുട്ടികളുടെ (Twins Wedding) ആശങ്കയ്ക്ക് അവസാനം. തലവടി ഇലയനാട്ട് വീട്ടിൽ ഇ.എൻ പവിത്രന്റേയും സുമംഗലദേവിയുടേയും ഇരട്ട പെൺമക്കളായ പവിത്രയുടേയും സുചിത്രയും വിവാഹശേഷവും ഒരേ വീട്ടില്‍ തന്നെ താമസിക്കും. ഇത്ര നാളും ഒപ്പമുണ്ടായിരുന്ന സഹോദരിയെ പിരിയാന്‍ കഴിയില്ലെന്ന തീരുമാനമാണ് ഇരട്ടകളായ വരന്മാര്‍ക്ക് വേണ്ടി തിരയാന്‍ കാരണമായത്.

പത്തനംതിട്ട പെരിങ്ങര ചക്കാലത്തറ പേരകത്ത് വീട്ടിൽ മണിക്കുട്ടൻ, രഗ്നമ്മ ദമ്പതികളുടെ ഇരട്ട ആൺമക്കളായ അനുവും വിനുവുമാണ് ഇവരെ വിവാഹം ചെയ്തത്. തലവടി മഹാഗണപതി ക്ഷേത്ര നടയിൽ വെച്ച് ഇരുവരും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു വിവാഹം. കുട്ടിക്കാലം മുതൽ ഒരുമിച്ച് ഉണ്ടും, ഉറങ്ങിയും കഴിഞ്ഞിരുന്ന പവിത്രയും സുമിത്രയും വിവാഹ ശേഷം ഒരു വീട്ടിൽ എത്തുന്ന ആശ്വാസത്തിലാണ്. പെൺമക്കളെ ഒരേ വീട്ടിലേക്ക് കൈപിടിച്ച് അയയ്ക്കുന്ന ആശ്വാസത്തിലാണ് പവിത്രയുടേയും സുചിത്രയുടേയും മാതാപിതാക്കളുമുള്ളത്.

ഒരേ ദിവസം കൺമണികൾക്ക് ജന്മം നൽകി ഇരട്ട സഹോദരിമാർ


ഇരട്ടകുട്ടികൾ ജനിക്കുന്നത് അത്ര അപൂർവ്വമായ ഒന്നല്ല, എന്നാൽ ഇരട്ട കുട്ടികൾ ഒരേ ദിവസം രണ്ട് കുരുന്നുകൾക്ക് ജന്മം നൽകുന്നത് അപൂർവ്വതയാണ്. കോട്ടയം തലയോലപ്പറമ്പ് സ്വദേശികളായ ശ്രീപ്രിയയയും ശ്രീലക്ഷ്മിയുമാണ് കഴിഞ്ഞ നവംബർ 29ന് ഒരേ സമയം കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിലാണ്  ശ്രീപ്രിയയുടെയും ശ്രീലക്ഷ്മിയുടെയും പെൺ കുഞ്ഞുങ്ങൾ ജനിച്ചത്. കോട്ടയം സ്വദേശികളായ ചന്ദ്രശേഖരന്റെയും അംബികയുടെയും മക്കളായി 1995 ഒക്ടോബർ 11നാണ് ശ്രീപ്രിയയും ശ്രീലക്ഷ്മിയും ജനിച്ചത്. ഇവരെ പരസ്പരം തിരിച്ചറിയാൻ പോലും ഏറെ പ്രയാസമായിരുന്നു. 

ആലത്തൂരിൽ വീട് വിട്ടിറങ്ങിയ ഇരട്ട സഹോദരിമാരടക്കമുള്ള ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കണ്ടെത്തി


ആലത്തൂരിൽ  കാണാതായ  ഇരട്ട സഹോദരിമാരെയും  സഹപാഠികളായ രണ്ട് ആണ്‍കുട്ടികളെയും കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നാണ് ഇവരെ കണ്ടത്തിയത്.  റെയിൽവേ സ്റ്റേഷനിൽ  നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. 14 വയസുള്ള കുട്ടികളെ നവംബറിലാണ് കാണാതായത്.  ഇരട്ട സഹോദരിമാരും , രണ്ട്  ആൺകുട്ടികളെയുമാണ് പൊലീസ് കണ്ടെത്തിയത്.  ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് നാല് പേരും.


ഇരട്ടകുട്ടികളെ കിണറ്റിലെറിഞ്ഞ് കൊന്നു, പിന്നാലെ ആത്മഹത്യ ശ്രമം, അമ്മക്കെതിരെ കൊലക്കുറ്റം; അറസ്റ്റ്

കോഴിക്കോട് നാദാപുരത്ത് മൂന്നുവയസ്സുളള  ഇരട്ടക്കുട്ടികളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ച അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിന് ശേഷം അമ്മ സുബിനയെ നാദാപുരം പൊലീസ്  അറസ്റ്റ് ചെയ്തു.  മഞ്ഞാപുറത്ത് റഫീഖിന്റെ ഭാര്യ സുബിന ഇരട്ട കുഞ്ഞുങ്ങളെ കിണറ്റിലെറിഞ്ഞ ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് റസ് വിൻ, ഫാത്തിമ റഫ് വ എന്നിവരാണ് മരിച്ചത്. 

Follow Us:
Download App:
  • android
  • ios