Asianet News MalayalamAsianet News Malayalam

ആകെ രണ്ടേക്ക‍ര്‍, മഞ്ഞു മനുഷ്യരും ഹിമക്കരടികളും ആനയും പാമ്പും മുതലയും വരെ; തൃശൂരിൽ ഒരു ക്രിസ്മസ് ഗ്രാമം

ണ്ടേക്ക‍ര്‍, മഞ്ഞു മനുഷ്യരും, ഹിമക്കരടികളും, ആനയും, പാമ്പും, മുതലയും വരെ ബെത്ലേഹം ഒരുങ്ങുന്നു 

two acres snowmen polar bears  elephants snakes and crocodiles  Bethlehem is getting ready in Thrissur ppp
Author
First Published Dec 23, 2023, 7:41 PM IST

തൃശൂർ: തിരുഹൃദയ റോമൻ കാത്തലിക്ക് ലത്തീൻ പള്ളിയിൽ ക്രിസ്തുമസിനോട് അനുബന്ധിച്ചു 2 ഏക്കറോളം വരുന്ന തൃശ്ശൂരിലെ തന്നെ ഏറ്റവും വലിയ ഒരു സൂപ്പർ മെഗാ ക്രിസ്തുമസ് ഗ്രാമം ബെത് ലേഹം 2023 ഒരുക്കുന്നു. നിരവധി പുതുമകളോടെ ജീവൻ തുടിക്കുന്ന ജീവജാലങ്ങളും, മഞ്ഞു മനുഷ്യരും, ഹിമകരടികളും, ആനയും, പാമ്പും, മുതലയും, ദേശാടന പക്ഷികളായ ഫ്ലെമിംഗോസും, ക്രിസ്തുമസ് ട്രീകൾ കൊണ്ടും സമ്പന്നമായിരിക്കും ബെത് ലേഹം.

വലിയ കൊട്ടാരത്തിൻറെ ഉള്ളിലൂടെ നടന്നു നീങ്ങാൻ സാധിക്കുന്ന തരത്തിൽ കണ്ണഞ്ചിക്കുന്ന നിരവധി കാഴ്ചകളാണ് പുതുമകളേറെ നിറച്ച ബെത് ലേഹം 2023- ഒരുങ്ങുന്നത്. ആർട്ടിസ്‌റ് കോട്ടപ്പുറം ജോഷിയുടെ നേതൃത്തത്തിലുള്ള നൂറോളം വരുന്ന കലാകാരന്മാര്‍ 3 മാസത്തോളം ആയി ഒരുക്കി കൊണ്ടിരിക്കുകയാണ് ഈ കാഴ്ചകളെല്ലാം. ഡിസംബർ 24 വൈകുന്നേരം മുതൽ ജനുവരി ഒന്ന് വരെ വൈകുന്നേരം അഞ്ച് മണി മുതൽ രാത്രി 9.30 വരെ  ഈ മെഗാ ക്രിസ്തുമസ് ഗ്രാമം കാണാനുള്ള സൗകര്യം ഉണ്ടായിരിക്കും.

ഡിസംബർ 24 മുതൽ ജനുവരി ഒന്നു വരെ വൈകുന്നേരം ഏഴ് മണി മുതൽ എല്ലാ ദിവസവും സൂപ്പർ മെഗാ ക്രിസ്തുമസ് ഗ്രാമത്തോട് അനുബന്ധിച്ച് ഡാൻസ്, കോമഡി ഷോ, ഗെയിംസ്, മ്യൂസിക് ബാന്‍ഡ് വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഡിസംബർ 24 രാത്രി 10 മണിയോടെ കരോള്‍ ഗാനങ്ങള്‍, ഡാൻസ് എന്നിവ ആരംഭിച്ച് 11.45 ഓടെ ഉണ്ണി ഈശോയുമായി പള്ളിയിലേക്ക് പ്രദക്ഷിണമായി പള്ളിയില്‍ എത്തിച്ചേരും തുടർന്ന് ക്രിസ്തുമസ് തിരുപ്പിറവി കുര്‍ബാന നടക്കും. ഡിസംബർ 24 വൈകുന്നേരം 5 മണിക്ക് ആയിരിക്കും ബെത് ലേഹം 2023 സൂപ്പർ മെഗാ ക്രിസ്തുമസ് ഗ്രാമത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം എന്ന് വികാരി ഫാ. ജോസഫ് ജോഷി മുട്ടിക്കല്‍ അറിയിച്ചു.

കുർബാന തർക്കത്തിൽ സമവായം; ക്രിസ്മസ് ദിനം എല്ലാ പള്ളികളിലും സിനഡ് കുർബാന; തീരുമാനവുമായി അതിരൂപത സംരക്ഷണ സമിതി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios