മകനെ സ്കൂളിലാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ്  ഇന്നോവ കാറിലെത്തിയ രമേഷും ഷാനുവും യുവതിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. വാഹനത്തിനുള്ളിൽ വെച്ച് ഇരുവരും  ചേർന്ന് യുവതിയെ ഇരുമ്പ് ദണ്ഡ് കൊണ്ട് മർദ്ദിച്ചുവെന്ന് പൊലീസ് പറഞ്ഞു.

തിരുവനന്തപുരം: പട്ടാപ്പകൽ യുവതിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ച രണ്ടുപേർ പൊലീസ് പിടിയിൽ. രമേഷ്, ഷാനു എന്നിവരെയാണ് ശ്രീകാര്യം പൊലീസ് അറസ്റ്റ് ചെയ്തത്.

മകനെ സ്കൂളിലാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് ഇന്നോവ കാറിലെത്തിയ രമേഷും ഷാനുവും യുവതിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. ശ്രീകാര്യത്ത് വെച്ച് യുവതിയെ ബലമായി വാഹനത്തിൽ കയറ്റുകയായിരുന്നു. വാഹനത്തിനുള്ളിൽ വെച്ച് രമേഷും ഷാനുവും ചേർന്ന് ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് യുവതിയെ മർദ്ദിച്ചുവെന്ന് പൊലീസ് പറഞ്ഞു.

യുവതി നിലവിളിച്ചതിനെ തുടർന്ന് വഴിയരികിൽ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. വിവാഹമോചനത്തിന് ശേഷം മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന യുവതിയാണ് ആക്രമിക്കപ്പെട്ടത്. മുൻ ഭർത്താവിന്‍റെ അയൽവാസികളാണ് അറസ്റ്റിലായവർ.