മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊലപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേർ അറസ്റ്റിലായി. എടക്കുളം സ്വദേശികളായ അഖിനേഷ്, അസ്തിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
തൃശൂർ: മുൻ വൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ കൊപാതകമുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേർ അറസ്റ്റിലായി. എടക്കുളം ചൂരക്കാട്ടുപടി സ്വദേശികളായ ഈശ്വരമംഗലത്ത് വീട്ടിൽ അഖിനേഷ് (27), പുത്തൻവീട്ടിൽ അസ്തിൻ (29) എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിൻ്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്.
എടക്കുളം സ്വദേശി കുന്നപ്പിള്ളി വീട്ടിൽ വിപി(26)നാണ് മർദനമേറ്റത്. വിപിന്റെ സുഹൃത്തായ ശരവണനും അഖിനേഷുമായി നേരത്തേ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിൽ വിപിൻ ഇടപെട്ടിരുന്നു. ഇതിന്റെ വൈര്യാഗത്തിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നരയോടെ എടക്കുളത്തുള്ള വിപിൻ്റെ വീടിന് സമീപം വെച്ചായിരുന്നു മർദനം. വിപിനും സുഹൃത്ത് അക്ഷയും സഞ്ചരിച്ച കാർ പ്രതികൾ തടഞ്ഞുനിർത്തി വിപിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.
അഖിനേഷ് കാട്ടൂർ, ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധികളിലായി കൊലപാതകം, വധശ്രമം, അയുധം കൈവശം വയ്ക്കൽ, സ്ഫോടക വസ്തു കൈവശംവയ്ക്കൽ, മയക്കുമരുന്നു കച്ചവടം, അടിപിടി എന്നിങ്ങനെ ഏഴ് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അസ്മിൻ പോക്സോ, അടിപിടി, മയക്കു മരുന്നുപയോഗം എന്നിങ്ങനെ ആറ് ക്രി മിനൽക്കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കാട്ടൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇ.ആർ. ബൈജു, എസ്ഐ ബാബു, ജിഎസ്ഐ മാരായ നൗഷാദ്, ഫ്രാൻസിസ്, മിനി, ജിഎസ്. സിപിഒ മുഹമ്മദ് ഷൗക്കർ, സിജു, സിപിഒ ദീക്ഷിത് എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്.
