ഇവരുടെ പക്കല്‍ നിന്നും മൂന്നു ഗ്രാം എംഡി എം എ  പിടിച്ചെടുത്തു. ഒരു ഗ്രാമിന് മൂവായിരം രൂപ വില വരുമെന്ന് അരൂര്‍ എസ്ഐ മനോജ് പറഞ്ഞു.

തുറവൂര്‍ : മയക്കുമരുന്ന് വില്പനക്കിടെ രണ്ട് യുവാക്കള്‍ പൊലീസ് പിടിയിലായി. അരുക്കുറ്റി ഹംദ നിയമന്‍സിലില്‍ സനോബര്‍ (22), പാണാവള്ളിമുക്താര്‍ മനസിലില്‍ മുക്താര്‍ (22) എന്നിരെയാണ് അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവരുടെ പക്കല്‍ നിന്നും മൂന്നു ഗ്രാം എംഡി എം എ പിടിച്ചെടുത്തു. ഒരു ഗ്രാമിന് മൂവായിരം രൂപ വില വരുമെന്ന് അരൂര്‍ എസ്ഐ മനോജ് പറഞ്ഞു. അരൂര്‍ പള്ളിക്ക് സമീപം ലഹരിവില്പന നടക്കുന്നുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായതെന്നും അദ്ദേഹം വ്യക്തമാക്കി. സനോബര്‍ ഫോര്‍ട്ട് കൊച്ചിയിലെ ജീവനക്കാരനും മുക്താര്‍ ടൈല്‍ ജോലിക്കാരനുമാണ്.