പെരിയ ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന മധ്യവയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. 

കല്‍പ്പറ്റ: പെരിയ ടൗണിലും പരിസരങ്ങളിലും കഞ്ചാവ് വില്‍പന നടത്തി വന്നിരുന്ന മധ്യവയസ്‌കനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. ചില്ലറ വില്‍പ്പനക്കായി കൊണ്ടുപോവുകയായിരുന്ന അര കിലോ കഞ്ചാവും ഇയാളില്‍ നിന്നും 
എക്‌സൈസ് കണ്ടെടുത്തു.

മാനന്തവാടി പെരിയ വരയാല്‍ സ്വദേശിയായ തോട്ടക്കാട്ടില്‍ ഷറഫുദ്ദീന്‍ (40) എന്നയാളാണ് പിടിയിലായത്. കേസില്‍ മറ്റൊരാളും ഉള്‍പ്പെട്ടിട്ടുള്ളതായി മാനന്തവാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീന്‍ പറഞ്ഞു. പേരിയ സ്വദേശിയായ സഫീർ (20) എന്നയാളെ ഉപയോഗിച്ചായിരുന്നു ഷറഫുദ്ദീന്‍ പ്രദേശങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.

സഫീറിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിവന്റീവ് ഓഫീസര്‍മാരായ വിഡി സുരേഷ്, പി ഷാജി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടിജി പ്രിന്‍സ്, കെ ഹാഷിം, എംസി സനൂപ്, കെഎം മഹേഷ്, അഭിലാഷ് ഗോപി, കെകെ അജയകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.