. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് രണ്ട് പേരും പിടിയിലായത്.

ഇടുക്കി: ഇടുക്കി ഉടുമ്പൻചോലയിൽ വാറ്റുചാരായവുമായി 61 കാരനും 36 വയസുകാരനും പിടിയിൽ. പുഷ്പകണ്ടം സ്വദേശി ഫൈസൽ(36), അട്ടേക്കാനം സ്വദേശി വിജയൻ(61) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ച 15 ലിറ്റർ ചാരായവും കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള പരിശോധനയിലാണ് രണ്ട് പേരും പിടിയിലായത്.

ഉടുമ്പൻചോല എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.പി.പ്രമോദും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്)മാരായ ഷനേജ്.കെ, രാജൻ.കെ.എൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ജോഷി.വി.ജെ, രാധാകൃഷ്ണൻ.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽനാഥ്, അരുൺ.കെ.പി, റ്റിൽസ് ജോസഫ്, സന്തോഷ് തോമസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ മായ.എസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു.

കൂത്തുപറമ്പിൽ കാറിൽ കടത്തുകയായിരുന്ന 135 കിലോഗ്രാം നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ചിറ്റാരിപറമ്പ് സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ സജീർ.പി.കെ(48) ആണ് പുകയില ഉൽപ്പന്നങ്ങൾ കടത്തിക്കൊണ്ട് വന്നത്. ഇയാളിൽ നിന്നും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ജിജിൽ കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കേസ് കണ്ടെടുത്തത്.