ടെമ്പോ ട്രാവലര്‍ ഡ്രൈവറായ അജുലാലിനെ(42) ആക്രമിച്ചാണ് പ്രതികൾ 4500 രൂപ കവര്‍ന്നത്.
ആലപ്പുഴ: ടെമ്പോ ട്രാവലര്‍ ഡ്രൈവറെ ആക്രമിച്ച് പണം കവര്‍ന്ന രണ്ടുപേരെ നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ടെമ്പോ ട്രാവലര്‍ ഡ്രൈവറായ അജുലാലിനെ(42) ആക്രമിച്ചാണ് പ്രതികൾ 4500 രൂപ കവര്‍ന്നത്.
മണ്ണഞ്ചേരി ആഫിക് മന്‍സിലില്‍ ഹാരിസ്(48), കാഞ്ഞിരംചിറ തെക്കേ പുളിക്കല്‍ പ്രശാന്ത്(25) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി. ഡ്രൈവര്‍ക്ക് ആളുകളെ അറിയാത്തതിനാല്‍ പരിസരത്തുണ്ടായിരുന്നവരില്‍ നിന്നും അന്വേഷിച്ച ശേഷമാണ് എസ്‌ഐ പി.പി. ജോണിയുടെ നേതൃത്വത്തിലുള്ള സംഘം പ്രശാന്തിനെ വീട്ടില്‍ നിന്നും രാത്രിയോടെ പിടികൂടിയത്. ആക്രമണത്തിനിരയായ ഡ്രൈവര്‍, പ്രശാന്തിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ബോട്ട് ജെട്ടി പരിസരത്തു നിന്നാണ് ഹാരിസിനെ ഇന്നലെ രാവിലെ പിടിച്ചകൂടിയത്.
