സവാള കയറ്റിയ ലോറിയില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. 502 ചാക്കുകളിലായി 3,76,500 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 11 ടണോളം പുകയില കടത്താന്‍ ഉപയോഗിച്ച അശോക് ലെയ്‌ലാന്റ് ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശ്ശൂര്‍: ചാലക്കുടി കൊരട്ടി ദേശീയപാതയില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ ലോറിയില്‍ കടത്തുകയായിരുന്ന മൂന്ന് കോടിയോളം വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വന്‍ ശേഖരം പിടികൂടി. ലോറി ഡ്രൈവറടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കണ്ണൂര്‍ ഇരുട്ടി കീഴ്പ്പിള്ളി സ്വദേശി പാനാട്ടില്‍ വീട്ടില്‍ ടെല്‍സണ്‍ ബാബു (36), ഇരിട്ടി ആറളം സ്വദേശി കയ്യാലക്കകത്ത് വീട്ടില്‍ സൈബ് (33) എന്നിവരാണ് അറസ്റ്റിലായത്. ബെം​ഗളൂരുവിൽനിന്നും നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സവാള കയറ്റിയ ലോറിയില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നത്. 502 ചാക്കുകളിലായി 3,76,500 പായ്ക്കറ്റ് നിരോധിത പുകയില ഉല്‍പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. 11 ടണോളം പുകയില കടത്താന്‍ ഉപയോഗിച്ച അശോക് ലെയ്‌ലാന്റ് ലോറി പൊലീസ് കസ്റ്റഡിയിലെടുത്തു. പായ്ക്കറ്റിന് പത്ത് രൂപയ്ക്ക് വാങ്ങുന്ന ഇവ കേരളത്തില്‍ നൂറിലധികം രൂപക്കാണ് വില്പന നടത്തുന്നത്. കൊരട്ടി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.