കവർച്ച, അടിപിടി, മയക്കു മരുന്ന് കടത്ത് അടക്കം അഞ്ചിലേറെ കേസിൽ പ്രതിയായ റംഷീദിനെ കണ്ണൂർ റേഞ്ച് ഡിഐജി കാസറഗോഡ് ജില്ലയിൽ നിന്നും നാടുകടത്തി നേരത്തെ  ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കണ്ണൂർ : കാപ്പ നിയമ പ്രകാരം നാടുകടത്തിയ പ്രതിയും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ. കാപ്പ കേസ് പ്രതി പറക്കളായി റംഷീദ് സുഹൃത്ത് അമ്പലത്തറ സുബൈർ എന്നിവരാണ് അറസ്റ്റിലായത്. ഹോസ്ദുർഗ്ഗ് പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കവർച്ച, അടിപിടി, മയക്കു മരുന്ന് കടത്ത് അടക്കം അഞ്ചിലേറെ കേസിൽ പ്രതിയായ റംഷീദിനെ കണ്ണൂർ റേഞ്ച് ഡിഐജി കാസറഗോഡ് ജില്ലയിൽ നിന്നും നാടുകടത്തി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലായാണ് രാസലഹരിമരുന്നായി എംഡിഎംഎയുമായി പിടിയിലാകുന്നത്. 

രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിൽ

എറണാകുളം മരടിൽ രണ്ടര കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയിൽ. കോട്ടയം സ്വദേശി സ്റ്റിബിൻ മുരുകൻ, കൊല്ലം സ്വദേശി പാർവണൻ എന്നിവരാണ് പിടിയിലായത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന, പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.