ദുഖവെള്ളിയാചരണത്തിന്റെ ഭാഗമായുള്ള പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ഞളി കോലംങ്കണ്ണി ബാബുവിന്റെ ഭാര്യ റാണി ബാബുവിന്റെ അഞ്ച് പവനോളം വരുന്ന മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്ന് കളഞ്ഞത്.

തൃശൂർ : വെള്ളാങ്കല്ലൂരില്‍ പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന സ്ത്രിയുടെ മാല കവർന്നു. ദുഖവെള്ളിയാചരണത്തിന്റെ ഭാഗമായുള്ള പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന മഞ്ഞളി കോലംങ്കണ്ണി ബാബുവിന്റെ ഭാര്യ റാണി ബാബുവിന്റെ അഞ്ച് പവനോളം വരുന്ന മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം പൊട്ടിച്ച് കടന്ന് കളഞ്ഞത്. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ഹെല്‍മെറ്റ് വച്ചിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. ഇരിങ്ങാലക്കുട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred