മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. 

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് കുട്ടികള്‍ കായലില്‍ മുങ്ങി മരിച്ചു. ആലപ്പുഴ മുഹമ്മ സ്വദേശികളായ നബിൻ(17), ജിയോ(14) എന്നിവരാണ് മരിച്ചത്. മുഹമ്മ ബോട്ട് ജെട്ടിക്ക് സമീപം കായലിൽ കുളിക്കാനിറങ്ങിയതായിരുന്നു കുട്ടികള്‍. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. നെബിന്‍റെ സഹോദരന്‍റെ ആദ്യ കുർബാന കഴിഞ്ഞ് ഉച്ചയോടെയാണ് കുട്ടികള്‍ കുളിക്കാനിറങ്ങിയത് 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred