കണ്ടെയ്നര്‍ ലോറിയില്‍ എത്തിയ ലോഡ് ഇറക്കുന്നതിനിടെ മാർബിൾ തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. 

തിരുവനന്തപുരം: വെള്ളയമ്പലത്ത് ഫ്ലാറ്റ്(Vellayambalam flat) നിർമാണ സൈറ്റിലുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു(death). തമിഴ്നാട് സ്വദേശിയായ കിംഗ്സിൽ, ബംഗാൾ സ്വദേശിയായ രഞ്ജിത് എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ദാരുണമായ അപകടം(accident) സംഭവിച്ചത്. കണ്ടെയ്നര്‍ ലോറിയില്‍ എത്തിയ ലോഡ് ഇറക്കുന്നതിനിടെ മാർബിൾ(Marble) തൊഴിലാളികളുടെ മുകളിലേക്ക് വീഴുകയായിരുന്നു. 

ലോഡിറക്കുന്നതിനിടെ മാര്‍ബിള്‍ പാളികള്‍ ലോറിയിൽ നിന്നു തെന്നി താഴേയ്ക്കു മറിഞ്ഞു. ലോറിയുടെ താഴെ നിന്നിരുന്ന നാല് പേരുടെ ശരീരത്തിലേക്കു മാര്‍ബിള്‍ പാളികള്‍ വീഴുകയായിരുന്നു. ഇവരെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലായിരിക്കെ ഇരുവരും മരിച്ചു. പരിക്കേറ്റ രണ്ട് പേർ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല. വെള്ളയമ്പലം ജംഗ്ഷനിലാണ് അപകടം നടന്ന ഫ്ലാറ്റ്. മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.