കല്‍പ്പറ്റ: ബോയിസ് ടൗണ്‍ പാല്‍ച്ചുരത്തില്‍ ഓട്ടോ മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. വള്ളിയൂര്‍ക്കാവ് ക്ഷേത്രോത്സവം കണ്ട് മടങ്ങിയ കുടുംബം സഞ്ചരിച്ച ഓട്ടോ കാബ് (ഓട്ടോ മിനി വാന്‍) ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഓട്ടോഡ്രെെവര്‍ ബാവലി ഷാണമംഗലം  പാലാട്ടുചാലില്‍ രമേഷ് ബാബു(39), യാത്രക്കാരി കണ്ണൂര്‍  ആറളം ഫാമിലെ ബ്ലോക്ക് നമ്പര്‍ 316 ലെ ശാന്ത (40) എന്നിവരാണ് മരിച്ചത്.

ശാന്തയുടെ ഭര്‍ത്താവ് രാജു (40), സജി(31), സീത(29), അപര്‍ണ്ണ (14), അജിത്ത്(10) എന്നിര്‍ പരിക്കുകളോടെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല.  മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.