Asianet News MalayalamAsianet News Malayalam

ചേര്‍ത്തലയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നി മറ്റൊരു ലോറി ഇടിച്ചു; രണ്ട് പേര്‍ മരിച്ചു

ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു  എസ്.എന്‍ കോളേജിന് മുന്നിലെ ലോറി അപകടം മാരാരിക്കുളം ദേശിയ പാതയില്‍ ചേര്‍ത്തല എസ്.എന്‍ കോളേജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. 

two dies in accident at cherthala
Author
Cherthala, First Published Oct 15, 2018, 5:06 PM IST

ചേർത്തല: ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു  എസ്.എന്‍ കോളേജിന് മുന്നിലെ ലോറി അപകടം മാരാരിക്കുളം ദേശിയ പാതയില്‍ ചേര്‍ത്തല എസ്.എന്‍ കോളേജിന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ മറ്റൊരു ലോറി ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് വടകര ചെമ്പാല വലിയ പുറത്ത് ജിജി (34), കണ്ണൂര്‍ പയ്യന്നൂര്‍ പുതുമന തെക്ക് മനോജ് (46)എന്നിവരാണ് മരിച്ചത് .തിങ്കളാഴ്ച  പുലര്‍ച്ചെ അഞ്ചരയോടെയാണ് അപകടം. 

വടകര ചെമ്പാല വലിയ പുറത്ത് ജിജിയുടെ ലോറിയുടെ ടയറുകള്‍  യാത്രയ്ക്കിടയില്‍ തകരാറിലായി.  ലോറി നിര്‍ത്തിയിട്ട് ടയര്‍ മാറുന്നതിനടയില്‍ കണ്ണൂര്‍ പയ്യന്നൂര്‍ പുതുമന തെക്ക് മനോജ് ഓടിച്ച് കൊണ്ട് വന്ന ലോറി പിന്നിലിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ ജിജി  ലോറിയുടെ അടിയില്‍ ടയര്‍ മാറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിജിയെ ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ എത്തിക്കും മുമ്പ് മരിച്ചു.ഇടിയുടെ ആഘാതത്തില്‍ മനോജ് ക്യാബിനുളളില്‍ കുടുങ്ങി. ഇദ്ദേഹത്തിന്റെ  ജഡം ലോറി പൊളിച്ച് പുറത്തിറക്കാന്‍ അര മണിക്കൂറോളം എടുത്തു.

രണ്ടു ലോറികളും തിരുവനന്തപുരത്തേക്ക് പോവുകായായിരുന്നു. മനോജിനൊപ്പം ഉണ്ടായിരുന്ന കോഴിക്കോട് സ്വദേശി സുരേന്ദ്രന്‍  അപകടത്തില്‍ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.ജിജിയുടെ ലോറി ഓടിച്ചിരുന്ന ഡ്രൈവര്‍ അപകടത്തെ തുടര്‍ന്ന് ഭയന്ന് പെട്ടെന്ന് അപ്രത്യക്ഷനായി.മാരാരിക്കുളം പോലീസ് പിന്നീട് ഇയാളെ കണ്ടെത്തി ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു.ജിജിയുടെ ലോറിയില്‍ ചെങ്കല്ലും മനോജിന്റെ ലോറിയില്‍ ഇരുമ്പ് പൈപ്പുകളുമായിരുന്നു.മാരാരിക്കുളം പോലീസ് കേസെടുത്തു.

Follow Us:
Download App:
  • android
  • ios