ഹരിപ്പാട്: കാർ നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ദേശീയ പാതയിൽ കരുവാറ്റ വിലഞ്ഞാൽ ക്ഷേത്രത്തിനു സമീപം ബുധനാഴ്ച രാവിലെ ആയിരുന്നു അപകടം. എറണാകുളത്ത് നിന്ന് കായംകുളത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് തെന്നി വൈദ്യുത പോസ്റ്റിൽ ഇടിക്കുകയായിരുന്നു. 

ഡ്രൈവർ ഉറങ്ങി പോയതാണ് അപകടം കാരണമെന്നാണ് പൊലിസ് നല്‍കിയ വിവരം. അപകടത്തില്‍ യാത്രക്കാർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.  കായംകുളം കീരിക്കാട് കിട്ടാശ്ശേരിൽ ഷെമിം, കണ്ണമ്പള്ളി ചാലിൽ മാഹീൻ എന്നിവർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.