രാത്രി പത്ത് മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടികളിൽ ഒരാളുടെ ആൺ സുഹൃത്തിനൊപ്പം കൊച്ചിക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ മെഡിക്കൽ കോളേജ് പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു.
കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും പുറത്ത് കടന്ന പെൺകുട്ടികളെ കണ്ടെത്തി. രാത്രി പത്ത് മണിയോടെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇവരെ കണ്ടെത്തിയത്. പെൺകുട്ടികളിൽ ഒരാളുടെ ആൺ സുഹൃത്തിനൊപ്പം കൊച്ചിക്ക് പോകാൻ ശ്രമിക്കുന്നതിനിടയിൽ മെഡിക്കൽ കോളേജ് പൊലീസ് ഇവരെ കണ്ടെത്തുകയായിരുന്നു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് 17ഉം 20ഉം വയസുള്ള പെൺകുട്ടികൾ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും കടന്നു കളഞ്ഞത്.
അതേസമയം നിര്‍മ്മിത ബുദ്ധിയുടെ സഹായത്തോടെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ രൂപ രേഖ പാലക്കാട് ഐ ഐ ടി സര്‍ക്കാരിന് സമര്‍പ്പിച്ചു. പദ്ധതി പെട്ടെന്ന് നടപ്പാക്കാന്‍ ഐ ഐ ടിക്ക് ലഭിച്ച നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ഐ ഐ ടിയിലെ വിദഗ്ധ സംഘം കുതിരവട്ടത്തെത്തി പരിശോധന നടത്തി. നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് രോഗികളെ നിരന്തരം നിരീക്ഷിച്ച് അവരുടെ മാറ്റങ്ങള്‍ മനസിലാക്കുകയാണ് ചെയ്യുക. ഡീപ് ന്യൂറല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചുള്ള പഠനത്തിലൂടെ രോഗികളുടെ അക്രമ വാസന, ചാടിപ്പോകാനുള്ള ആഗ്രഹം തുടങ്ങിയവ മുന്‍കൂട്ടി അറിയാന്‍ സാധിക്കും.ഇതിനായി വാര്‍ഡുകളില്‍ ക്യാമറകള്‍ സ്ഥാപിക്കും. രോഗികളിലെ മാറ്റം വേഗത്തില്‍ തിരിച്ചറിയുമെന്നതിനാല്‍ മികച്ച പരിചരണം നല്‍കാന്‍ കഴിയും. ആറു മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.
