പൊയ്നാച്ചി: കാസർകോട് പൊയ്നാച്ചിയില്‍ ജീപ്പ് നിയന്ത്രണംവിട്ട് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. പള്ളഞ്ചി സ്വദേശികളായ ഒരു സ്ത്രീയും ഒരു പുരുഷനുമാണ് മരിച്ചത്. വൈകുന്നേരം 7.30 യോടെ ചട്ടഞ്ചാലിനടുത്ത കരിച്ചേരിയിലാണ് അപകടമുണ്ടായത്. നാലു പേരെയും ഓടിക്കൂടിയ നാട്ടുകാരാണ് ജീപ്പില്‍ നിന്നും പുറത്തെടുത്തത്. ജീപ്പിലുണ്ടായിരുന്നവരെ ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടു പേര്‍ മരിച്ചിരുന്നു. രണ്ടു പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവരെ പ്രഥമ ശുശ്രൂഷ നല്‍കി മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.