പൂജപ്പുര: തിരുവനന്തപുരം പൂജപ്പുരയിൽ വാഹനാപകടത്തിൽ രണ്ട് മരണം. ബൈക്ക് യാത്രക്കാരായ രാജൻ (36), ഫ്രിൻസ് (21) എന്നിവരാണ് മരിച്ചത്. രണ്ടുപേരും പേയാട് സ്വദേശികളാണ്. കാറിനെ മറികടക്കാൻ ശ്രമിക്കവേ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസിനടിയിലാവുകയായിരുന്നു .