മലപ്പുറത്ത് ജനവാസ മേഖലയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയവർ അറസ്റ്റിൽ

മലപ്പുറം: ജനവാസ മേഖലയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയവരെ ഒരാഴ്ചയ്ക്ക് ശേഷം പിടികൂടി. മലപ്പുറം ജില്ലയിലെ കണ്ണമംഗലം തോട്ടശേരിയറയിൽ കഴിഞ്ഞ ബുധനാഴ്ച നടന്ന സംഭവത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഒതുക്കുങ്ങൽ സ്വദേശി അതിനാൽ, എടരിക്കോട് സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെയാണ് വേങ്ങര പോലീസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

YouTube video player