Asianet News MalayalamAsianet News Malayalam

നരിക്കുനിയിലെ ജ്വല്ലറികവര്‍ച്ച; 17-കാരനടക്കം രണ്ടുപേര്‍ കൂടി അറസ്റ്റില്‍

നരിക്കുനിയിലെ ജ്വല്ലറി കവര്‍ച്ചയില്‍  17 കാരനടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. 2020 നവംബര്‍ 24 ന് നരിക്കുനിയിലെ തനിമ ജ്വല്ലറിയുടെ പൂട്ടു തകര്‍ത്ത് 11 പവന്‍ സ്വര്‍ണവും 1.250 കിലോ വെള്ളിയും കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടു പേർ കൂടിയാണ് അറസ്റ്റിലായത്

Two more including 17year olds have been arrested in jewelry robbery case narikkuni
Author
Kerala, First Published Jan 20, 2021, 8:51 PM IST

കോഴിക്കോട്: നരിക്കുനിയിലെ ജ്വല്ലറി കവര്‍ച്ചയില്‍  17 കാരനടക്കം രണ്ട് പേര്‍ കൂടി അറസ്റ്റില്‍. 2020 നവംബര്‍ 24 ന് നരിക്കുനിയിലെ തനിമ ജ്വല്ലറിയുടെ പൂട്ടു തകര്‍ത്ത് 11 പവന്‍ സ്വര്‍ണവും 1.250 കിലോ വെള്ളിയും കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടു പേർ കൂടിയാണ് അറസ്റ്റിലായത്. 

താമരശ്ശേരി ഡിവൈഎസ്പി ഇപി പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇവരെ പിടികൂടിയത്. ബാലുശ്ശേരി പനങ്ങാട് മുരിങ്ങനാട്ട് ചാലില്‍ 18-കാരനായ അഭിനന്ദ്  കുറ്റിക്കാട്ടൂര്‍ മക്കിനിയാട്ട് താഴീ സ്വദേശിയായ 17-കാരൻ എന്നിവരാണ് ഇന്നലെ പിടിയിലായത്. 

കേസിലെ മറ്റു പ്രതികളായ ഇരിട്ടി സ്വദേശി രാജേഷ്, കുറ്റ്യാടി സ്വദേശി അനില്‍കുമാര്‍, മണ്ണൂര്‍ സ്വദേശി ശബരീഷ്, ബേപ്പൂര്‍ സ്വദേശി ഗഫൂര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.  കഴിഞ്ഞ നവംബർ  29-ന് കണ്ണൂര്‍ ജില്ലയില്‍  കേളകത്തുള്ള മറ്റൊരു ജ്വല്ലറിയും, മലഞ്ചരക്ക് കടയിലും സംഘം  കവര്‍ച്ച നടത്തിയിട്ടുണ്ട് കൂടാതെ കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിരവധി കവര്‍ച്ചയും വാഹനമോഷണവും നടത്തിയതായും വിവരമുണ്ട്.

ഇവരുടെ പേരില്‍ നിരവധി കേസുകള്‍ വിവിധ ജില്ലകളില്‍ നിലവിലുണ്ട്. കവര്‍ച്ച നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് മയക്കുമരുന്നുപയോഗവും, തമിഴ്‌നാട്ടിലും കര്‍ണാടകയിലും കറങ്ങി നടക്കാറുമാണ് പതിവ്. കൊടുവള്ളി ഇന്‍സ്‌പെക്റ്റര്‍ ചന്ദ്രമോഹന്‍, എസ്ഐ സായൂജ് കുമാര്‍, ക്രൈം സ്‌ക്വാഡ്  എസ്ഐമാരായ രാജീവ് ബാബു, വികെ. സുരേഷ്, എഎസ്ഐ. ഷിബില്‍ ജോസഫ് ,അബ്ദുള്‍ റഷീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Follow Us:
Download App:
  • android
  • ios