ഭര്‍ത്താവിന്റെ കടയിലേക്ക്‌ പോകുകയായിരുന്ന ശോഭനയെ പിന്തുടര്‍ന്നെത്തിയ ഇവര്‍ ഒറ്റപ്പുന്ന തവണക്കടവ്‌ റോഡിലെ ഷാപ്പിന്‌ സമീപത്ത്‌ നിന്നാണ്‌ മാല പൊട്ടിച്ച്‌ കടന്നത്‌

ആലപ്പുഴ: മോഷ്‌ടിച്ച ബൈക്കില്‍ സഞ്ചരിച്ച്‌ വീട്ടമ്മയുടെ രണ്ടര പവന്റെ സ്വര്‍ണമാല കവര്‍ന്ന കേസില്‍ രണ്ടു പേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തുറവൂര്‍ പഞ്ചായത്ത്‌ 16-ാം വാര്‍ഡില്‍ തറയില്‍ ദിനു (20), പുതുവല്‍ നികര്‍ത്തില്‍ അഖില്‍ (23) എന്നിവരെയാണ്‌ എസ്‌.ഐ ജി. അജിത്ത്‌കുമാറിന്റെ നേതൃത്വത്തില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. പള്ളിപ്പുറം കെ.ആര്‍. പുരം അരുണാലയത്തില്‍ ശോഭന(51)യുടെ മാല കഴിഞ്ഞ പത്തിനാണ്‌ ഇവര്‍ അപഹരിച്ചത്‌. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തവണക്കടവിലുള്ള ഭര്‍ത്താവിന്റെ കടയിലേക്ക്‌ പോകുകയായിരുന്ന ശോഭനയെ പിന്തുടര്‍ന്നെത്തിയ ഇവര്‍ ഒറ്റപ്പുന്ന തവണക്കടവ്‌ റോഡിലെ ഷാപ്പിന്‌ സമീപത്ത്‌ നിന്നാണ്‌ മാല പൊട്ടിച്ച്‌ കടന്നത്‌. സമീപത്തെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ച്‌ നടത്തിയ തെരച്ചിലില്‍ പ്രതികളെക്കുറിച്ച്‌ പൊലീസിന്‌ സൂചന ലഭിച്ചു. മറ്റൊരു മോഷണക്കേസില്‍ നേരത്തെ പ്രതിയായ അഖിലിനെ തേടി പൊലിസ്‌ എത്തിയെങ്കിലും ഇയാള്‍ മുങ്ങി. പിന്നീട് ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.