പാല്‍വെളിച്ചം കുറുവാ ദ്വീപിന് സമീപം കക്കേരിയില്‍  രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ് അപകടത്തല്‍പ്പെട്ടത്. ഇതില്‍ സുരേഷിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷിച്ചു. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളാരം കുന്നില്‍ ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഒരാളെ കാണാതായതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തുന്നു. 

വയനാട്: പാല്‍വെളിച്ചം കുറുവാ ദ്വീപിന് സമീപം കക്കേരിയില്‍ രണ്ട് പേര്‍ ഒഴുക്കില്‍പ്പെട്ടു. സുരേഷ്, നൂഞ്ചന്‍ എന്നിവരാണ് അപകടത്തല്‍പ്പെട്ടത്. ഇതില്‍ സുരേഷിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷിച്ചു. നൂഞ്ചനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. വെള്ളാരം കുന്നില്‍ ഇന്നലെ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഒരാളെ കാണാതായതായുള്ള സംശയത്തെ തുടര്‍ന്ന് പോലീസും ഫയര്‍ഫോഴ്‌സും തിരച്ചില്‍ നടത്തിയെങ്കിലും ആരും കുടുങ്ങി കിടപ്പില്ലെന്ന് മനസിലായതിനെ തുടര്‍ന്ന് തിരച്ചില്‍ അവസാനിപ്പിച്ചു

വൈത്തിരിയില്‍ ഇരുനില കെട്ടിടം തകര്‍ന്നുവീണു. പഞ്ചായത്ത് ബസ്സ് സ്റ്റാന്‍റിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. ആളപായമില്ല. പടിഞ്ഞാറെത്തറ തരുവണ റോഡില്‍ ഇന്നും ഗതാഗത തടസ്സപ്പെട്ടു. പുതുശ്ശേരിക്കടവില്‍ റോഡില്‍ വെള്ളം കയറിയതാണ് കാരണം. ബാണാസുര ഡാം ഷട്ടര്‍ വഴി തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവിന് നേരിയ തോതില്‍ കുറവ് വരുത്തി. 190 സെന്‍റീ മീറ്ററില്‍ നിന്നും 160 സെന്‍റീ മീറ്ററാക്കിയാണ് കുറച്ചത്. മന്ത്രി സുനില്‍ കുമാര്‍ ജില്ലയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഉച്ചക്ക് ഒരു മണിക്ക് വൈത്തിരിയിലാണ് ആദ്യ സന്ദർശനം.